Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Should Remain Vigilant

Wayanad

ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും റെ​ഡ് അ​ലെ​ർ​ട്ട്; പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും അ​തി​തീ​വ്ര​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 204.4 മി​ല്ലീ​മി​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് അ​തി​തീ​വ്ര​മാ​യ മ​ഴ എ​ന്ന​തു​കൊ​ണ്ട് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​ർ​ഥ​മാ​ക്കു​ന്ന​ത്.

ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രും സ്ഥി​ര​മാ​യി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​റു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മേ​ൽ​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്. അ​പ​ക​ടാ​വ​സ്ഥ മു​ന്നി​ൽ കാ​ണു​ന്ന​വ​ർ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​ത്താ​മ​സി​ക്ക​ണം.

സ്വ​കാ​ര്യ, പൊ​തു ഇ​ട​ങ്ങ​ളി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ, പോ​സ്റ്റു​ക​ൾ, ബോ​ർ​ഡു​ക​ൾ, മ​തി​ലു​ക​ൾ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട​തും അ​പ​ക​ടാ​വ​സ്ഥ​ക​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യും വേ​ണം. ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ൾ മു​റി​ച്ചു ക​ട​ക്കാ​നോ ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ൻ​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഇ​റ​ങ്ങാ​ൻ പാ​ടി​ല്ല.

ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് മു​ക​ളി​ലെ മേ​ൽ​പ്പാ​ല​ങ്ങ​ളി​ൽ ക​യ​റി കാ​ഴ്ച കാ​ണു​ക​യോ സെ​ൽ​ഫി എ​ടു​ക്കു​ക​യോ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ക​യോ ചെ​യ്യ​രു​ത്. മ​ഴ ശ​ക്ത​മാ​കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.


അ​ടി​യ​ന്ത​രയോ​ഗം ചേ​ർ​ന്നു

റെ​ഡ് അ​ലെ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. എ​ല്ലാ വ​കു​പ്പു​ക​ളോ​ടും ജാ​ഗ്ര​ത പാ​ലി​ക്കാ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഉ​ട​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

​വി​ധ വ​കു​പ്പു​ക​ൾ ഇ​തി​നോ​ട​കം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, സ​ബ് ക​ള​ക്ട​ർ അ​തു​ൽ സാ​ഗ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​രു​ണ്‍ കെ. ​പ​വി​ത്ര​ൻ, ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

മ​ത​പ​ഠ​ന​ക്ലാ​സു​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ എ​ന്നി​വ​യ്ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്കും റ​സി​ഡ​ൻ​ഷ്യ​ൽ കോ​ള​ജു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല.

ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ ജി​ല്ല​യി​ലു​ണ്ടാ​വ​ണം

ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലു​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​റി​യി​ച്ചു. ക​ള​ക്ട​റു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ ജി​ല്ല​വി​ട്ട് പോ​ക​രു​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.


ക്വാ​റി​ക​ൾ അ​ട​ച്ചി​ട​ണം

ക​ൽ​പ്പ​റ്റ: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ലെ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ക്വാ​റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​വും യ​ന്ത്ര സ​ഹാ​യ​ത്തോ​ടെ​യു​ള്ള മ​ണ്ണ് നീ​ക്ക​വും നി​ർ​ത്തി​വ​യ്ക്കാ​ൻ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

ദു​ര​ന്ത സാ​ധ്യ​ത നേ​രി​ടു​ന്ന ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോം ​സ്റ്റേ ഉ​ൾ​പ്പെ​ടെ​യു​ള്ള ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും എ​ല്ലാ അ​ഡ്വ​ഞ്ച​ർ ടൂ​റി​സ​വും ട്ര​ക്കിം​ഗു​ക​ളും നി​ർ​ത്തി​വ​യ്ക്കാ​നും ഉ​ത്ത​ര​വി​ട്ടു.

റി​സോ​ർ​ട്ടു​ക​ളും ഹോം ​സ്റ്റേ​ക​ളും അ​ട​ച്ചി​ട​ണം

മേ​പ്പാ​ടി: ഇ​ന്നും നാ​ളെ​യും ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ റെ​ഡ് അ​ലെ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ റി​സോ​ർ​ട്ടു​ക​ളും ഹോം ​സ്റ്റേ​ക​ളും സ​ർ​വീ​സ് വി​ല്ല​ക​ളും മ​റ്റ് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും ര​ണ്ട് ദി​വ​സ​ത്തേ​ക്ക് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്ന് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.


എ​ൻ ഊ​ര് പ്ര​വ​ർ​ത്തി​ക്കി​ല്ല
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ റെ​ഡ് അ​ലെ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നും നാ​ളെ​യും എ​ൻ ഊ​ര് ഗോ​ത്ര പൈ​തൃ​ക ഗ്രാ​മം പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും റെ​ഡ് അ​ലെ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക്കം കു​റു​വ ദ്വീ​പ്, ബാ​ണാ​സു​ര മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം, കാ​റ്റു​കു​ന്ന് ആ​ന​ച്ചോ​ല ട്ര​ക്കിം​ഗ്, ചെ​ന്പ്ര​പീ​ക്ക് ട്ര​ക്കിം​ഗ്, സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Latest News

Corehub Up